< Back
Kerala

Kerala
അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവെച്ച നഴ്‌സിനെ പിരിച്ചുവിട്ടു; നടപടി വേണ്ടെന്ന് കുട്ടിയുടെ അമ്മ
|13 Aug 2023 11:51 AM IST
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്‌സിൻ നൽകിയത്.
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവെച്ചെന്ന പരാതിയിൽ നഴ്‌സിനെ പിരിച്ചുവിട്ടു. താൽക്കാലിക ജീവനക്കാരിയായ നഴ്‌സിനെതിരെയാണ് നടപടി. നഴ്‌സിന് വീഴ്ച പറ്റിയതായി ഡി.എം.ഒ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്‌സിൻ നൽകിയത്. മൂന്ന് ദിവസം മുമ്പ് കുട്ടിയെ ഇവിടെ കാണിച്ചിരുന്നു. പനി കുറയാത്തതിനാലാണ് ഇവർ വീണ്ടും ആശുപത്രിയിലെത്തിയത്. പനിക്ക് കുത്തിവെപ്പ് എടുക്കാൻ ഡോക്ടർ നിർദേശിച്ചപ്പോഴാണ് നഴ്‌സ് മരുന്ന് മാറി നൽകിയത്.
കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. അതേസമയം നഴ്‌സിനെതിരെ നടപടി വേണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.