< Back
Kerala
കുർബാന ഏകീകരണത്തിനെതിരെ അങ്കമാലി അതിരൂപതയുടെ പ്രമേയം
Kerala

കുർബാന ഏകീകരണത്തിനെതിരെ അങ്കമാലി അതിരൂപതയുടെ പ്രമേയം

Web Desk
|
26 Oct 2021 2:51 PM IST

അധികാരമോഹികളാണ് ചതിപ്രയോഗത്തിലൂടെ കുർബാന എകീകരണം നടപ്പാക്കിയതെന്നും വൈദികർ പറഞ്ഞു.

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ പ്രമേയം പാസാക്കി. തീരുമാനം അടിച്ചേൽപ്പിച്ചാൽ എതിർക്കുമെന്നും ജനാഭിമുഖമായി മാത്രമേ കുർബാന നടത്തുകയുള്ളൂവെന്നും പ്രമേയത്തിൽ പറയുന്നു.

അധികാരമോഹികളാണ് ചതിപ്രയോഗത്തിലൂടെ കുർബാന എകീകരണം നടപ്പാക്കിയതെന്നും വൈദികർ പറഞ്ഞു. കുർബാന ഏകീകരണം നടപ്പാക്കാൻ കഴിഞ്ഞ സിനഡ് യോഗമാണ് തീരുമാനിച്ചത്. ഇതിനെ എതിർക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് ഒരു കൂട്ടം വൈദികരുടെ നിലപാട്.

Similar Posts