< Back
Kerala

PHOTO/SPECIAL ARRANGEMENT
Kerala
തിരുവനന്തപുരത്ത് അംഗൻവാടി ടീച്ചർ കുട്ടിയെ മർദിച്ചതായി പരാതി
|25 Sept 2025 2:53 PM IST
അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: അംഗൻവാടി ടീച്ചർ കുട്ടിയെ മർദിച്ചതായി പരാതി. മാറനല്ലൂർ പറമ്പിക്കോണം അംഗൻവാടിയിലെ ടീച്ചർ പുഷ്പകലയാണ് രണ്ടരവയസുകാരനെ മർദിച്ചത്. അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
പ്രവീൺ-നാൻസി ദമ്പതികളുടെ മകനാണ് മർദനമേറ്റത്. കുട്ടിയുടെ മുഖത്ത് പാടകുളുണ്ട്. കുട്ടിയെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി കുഞ്ഞ് കരഞ്ഞപ്പോഴാണ് മർദനമേറ്റതായി അറിഞ്ഞത്. അംഗൻവാടി അധികൃതരെ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ലെന്നും ബാക്കിയുള്ള കുഞ്ഞുങ്ങളുമായി സംസാരിച്ചപ്പോൾ പുഷ്പകല ടീച്ചർ മർദിച്ചു എന്നാണ് പറയുന്നതെന്നും പിതാവ് പ്രവീൺ പറയുന്നു.
ആശുപത്രി അധികൃതർ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി നൽകിയത്. കുഞ്ഞ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രി ഇഎൻടി വിഭാഗത്തിൽ ചികിത്സയിലാണ്.