< Back
Kerala

Kerala
അധിനിവേശത്തിന്റെ ഭീകരത വിളിച്ചോതി 'ഏഞ്ചൽസ് ഓഫ് ഗസ്സ' പ്രദർശനം
|13 Nov 2023 10:22 PM IST
തിരുവനന്തപുരം ശംഘുമുഖം കടപ്പുറത്ത് എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
തിരുവനന്തപുരം: അധിനിവേശ- സയണിസ്റ്റ് ഭീകരതയുടെ നേർക്കാഴ്‌ച വിളിച്ചോതി 'ഏഞ്ചൽസ് ഓഫ് ഗാസ' എന്ന തലക്കെട്ടിൽ പ്രദർശനം സംഘടിപ്പിച്ചു. തിരുവനന്തപുരം ശംഘുമുഖം കടപ്പുറത്ത് എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പൊതുസമൂഹം ഐക്യപ്പെടണമെന്ന് പ്രദർശനത്തോടനുബന്ധിച്ച് നടന്ന ഐക്യദാർഢ്യ സദസ്സ് ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‍ലാമി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എം. സക്കീർ, എസ്. ഐ. ഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്ല നേമം, സംവേദനവേദി തിരുവനന്തപുരം ജില്ല കൺവീനർ സാഹിദ് സൈൻ, ഗായകൻ തസ്മീർ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു. ഷഹീൻ, അദ്നാൻ, ബാസിത് പൂവാർ, അഷ്ഫാഖ് അലി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.