< Back
Kerala
യൂടേൺ അടച്ചു; തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

Photo| MediaOne

Kerala

യൂടേൺ അടച്ചു; തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

Web Desk
|
7 Nov 2025 12:32 PM IST

മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്

തൃശൂര്‍: തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ മുൻ എംഎൽഎ അനിൽ അക്കര തല്ലിത്തകർത്തു. പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് .

തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്.ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. വാഹനത്തിൽ അതുവഴി എത്തിയ അനിൽ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് യുടേൺ തല്ലി തകർക്കുകയായിരുന്നു.



Similar Posts