< Back
Kerala
മോൻസൺ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ, ലോക കേരള സഭയില്‍ ക്ഷണിച്ചിട്ടില്ലെന്ന് നോര്‍ക്ക
Kerala

മോൻസൺ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ, ലോക കേരള സഭയില്‍ ക്ഷണിച്ചിട്ടില്ലെന്ന് നോര്‍ക്ക

Web Desk
|
18 Jun 2022 6:25 PM IST

പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ. ലോക കേരള സഭ നടക്കുന്നതിനിടയിലാണ് അനിത നിയമസഭാ സമുച്ചയത്തിൽ എത്തിയത്. എന്നാല്‍, ഔദ്യോഗിക അതിഥി പട്ടികയിൽ അനിതയില്ലെന്നാണ് നോർക്ക അധികൃതർ പറയുന്നത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ അംഗമായ അനിതാ പുല്ലയിലിന് മോൻസൺ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

തൃശൂർ മാള സ്വദേശിയായ അനിത 23 വർഷമായി ഇറ്റലിയിലാണ് താമസം. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോഓർഡിനേറ്ററാണ്. ജർമനിയിൽനിന്നാണ് അനിത ലോകകേരള സഭയിലെത്തിയത്. എന്നാല്‍ ജര്‍മനിയില്‍ നിന്നുള്ള അതിഥികളുടെ പട്ടികയില്‍ ഇവരില്ല.

സഭാ ടിവിയുടെ ഓഫീസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡ് പുറത്തേക്കു മാറ്റുകയായിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.

മോൻസൺ മാവുങ്കലിനെ മൂന്നു വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നുമായിരുന്നു അനിതയുടെ വെളിപ്പെടുത്തലുകൾ.

Similar Posts