< Back
Kerala
അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയെന്ന് ചീഫ് മാർഷലിന്‍റെ റിപ്പോര്‍ട്ട്
Kerala

അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയെന്ന് ചീഫ് മാർഷലിന്‍റെ റിപ്പോര്‍ട്ട്

Web Desk
|
23 Jun 2022 3:02 PM IST

പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണവിധേയായ അനിതാ പുല്ലയിൽ ലോക കേരള സഭ ചേർന്ന രണ്ടു ദിവസവും നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണവിധേയായ അനിതാ പുല്ലയിൽ ലോക കേരള സഭ ചേർന്ന രണ്ടു ദിവസവും നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നുവെന്ന് ചീഫ് മാർഷലിന്‍റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ അനിത പ്രധാന ഹാളിൽ കടന്നില്ല. സഭാ ടി.വി യുടെ ഓഫീസിൽ ഇരുന്ന് ജീവനക്കാരുമായി സംസാരിച്ചു.ഏത് ഗേറ്റ് വഴിയാണ് സമുച്ചയത്തിൽ എത്തിയതെന്ന് വ്യക്തമല്ലെന്നും ചീഫ് മാർഷലിന്റെ റിപ്പോർട്ടിൽ പറയുന്നു.

സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തിലെത്തിയത് എന്നാണ് കണ്ടെത്തൽ. റിപ്പോര്‍ട്ട് ചീഫ് മാര്‍ഷല്‍ സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടര്‍നടപടി സ്പീക്കര്‍ തീരുമാനിക്കും. നടപടി ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.


Related Tags :
Similar Posts