< Back
Kerala

Kerala
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അഞ്ജനയുടെ സംസ്കാരം ഇന്ന്
|14 July 2024 6:29 AM IST
വേങ്ങൂരിലെ മൂന്നാം മഞ്ഞപ്പിത്ത മരണമാണ് അഞ്ജനയുടേത്
എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അഞ്ജനയുടെ സംസ്കാരം ഇന്ന് നടക്കും. 76 ദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് അഞ്ജന മരണത്തിന് കീഴടങ്ങിയത്. കരളിനെയും വൃക്കയെയും രോഗം ബാധിച്ചതിനെ തുടർന്നാണ് മരണം. വേങ്ങൂരിലെ വീട്ടുവളപ്പിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ.
253 പേർക്കാണ് വേങ്ങൂരിൽ രോഗം ബാധിച്ചത്. അഞ്ജനയ്ക്ക് പുറമെ ഭർത്താവിനും ഭർത്താവിൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യയ്ക്കും രോഗം ബാധിച്ചിരുന്നു. മറ്റ് മൂന്ന് പേരും രോഗമുക്തി നേടി. രണ്ട് മാസത്തിനിടെ മൂന്ന് പേരാണ് വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.