< Back
Kerala

Kerala
അപ്പൊഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...: അന്ന ഈഡൻ
|3 Jun 2022 11:14 AM IST
എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കുന്ന വിജയമാണ് തൃക്കാക്കരയിൽ ഉമാ തോമസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ ലീഡും മറികടന്ന് 17,782 വോട്ടുകൾക്കാണ് ഇപ്പോൾ ഉമാ തോമസ് ലീഡ് ചെയ്യുന്നത്.
കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ചരിത്ര വിജയം നേടിയതിന് പിന്നാലെ എൽഡിഎഫിനെ പരിഹസിച്ച് ഹൈബി ഈഡൻ എം.പിയുടെ ഭാര്യ അന്ന ഈഡൻ. അപ്പൊഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...എന്ന പാട്ടുപാടുന്ന വീഡിയോ ആണ് അന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കുന്ന വിജയമാണ് തൃക്കാക്കരയിൽ ഉമാ തോമസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ ലീഡും മറികടന്ന് 17,782 വോട്ടുകൾക്കാണ് ഇപ്പോൾ ഉമാ തോമസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഉമാ തോമസ് ആണ് ലീഡ് നിലനിർത്തിയത്. ഒരുഘട്ടത്തിൽപോലും എതിരാളി ജോ ജോസഫിന് മുന്നിലെത്താനായില്ല.