< Back
Kerala

Kerala
എന്നിട്ട് എല്ലാം ശരിയായോ?; സർക്കാരിനെ വിമർശിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ
|26 Jun 2025 11:52 AM IST
വീട് നന്നാക്കി,നാട് ലഹരിയിൽ മുക്കി, സംസ്ഥാനം തകർത്തു,സ്വന്തം വീട് ഭംഗിയാക്കി തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററുകളിലുള്ളത്
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ. "എന്നിട്ട് എല്ലാം ശരിയായോ? " എന്ന ചോദ്യമുയർത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് നഗരത്തിന്റെ പലയിടത്തും ഉള്ളത്. ‘വീട് നന്നാക്കി’, ‘നാട് ലഹരിയിൽ മുക്കി’, ‘സംസ്ഥാനം തകർത്തു" "സ്വന്തം വീട് ഭംഗിയാക്കി" തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സർക്കാർ വിവിധ പരിപാടികൾ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയർത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയന്റെ ചിത്രമടക്കം ചേർത്താണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളിൽ ഇല്ല.