< Back
Kerala

Kerala
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധനവള്ളം മറിഞ്ഞു
|13 July 2024 12:24 PM IST
ശക്തമായ തിരമാലയിൽപെട്ടാണ് അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ടാണ് അപകടം. പൂന്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഹാർബറിലേക്ക് വന്ന വള്ളം മുങ്ങിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വലിയ തിരയെ തുടർന്ന് വെള്ളം വള്ളത്തിലേക്ക് കയറുകയായിരുന്നു. വള്ളം നിറയെ മത്സ്യങ്ങളുണ്ടായിരുന്നു.