< Back
Kerala
തിരുവനന്തപുരത്ത് വീണ്ടും അപകടം; കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
Kerala

തിരുവനന്തപുരത്ത് വീണ്ടും അപകടം; കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

Web Desk
|
1 Jan 2023 4:53 PM IST

അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.

തിരുവനന്തപുരം: മേൽപ്പുറത്ത് കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി വിജിൻദാസാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം.

കേറ്ററിങ് സർവീസ് നടത്തുന്നയാളാണ് വിജിൻദാസ്. കഴിഞ്ഞദിവസം കുളച്ചലിലെ കേറ്ററിങ് സർവീസ് കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

മേൽപ്പുറം പുത്തൻചന്തയ്ക്ക് സമീപം വച്ച് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.

ഒപ്പമുണ്ടായിരുന്നു അനീഷിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പുതുവർഷദിനത്തിൽ സംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പൊലിയുന്ന പത്താമത്തെ ജീവനാണ് വിജിൻദാസിന്റേത്. തിരുവനന്തപുരം, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് മറ്റ് വാഹനാപകടങ്ങൾ നടന്നത്.

Similar Posts