< Back
Kerala

Kerala
വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം; കണ്ണിന് മാന്തി യാചകൻ
|5 April 2024 12:14 AM IST
പെറ്റി അടച്ചതിൽ ക്ഷുഭിതനായ യാചകൻ ടി.ടി.ഇയുടെ കണ്ണിന് മാന്തിയത് മൂന്ന് തവണ
എറണാകുളം: ജനശതാശതാബ്ദി എക്സ്പ്രസിലെ ടി.ടി.ക്ക് നേരെ ആക്രമണം. ടി.ടി.ഇ ജയ്സണിന് നേരെയാണ് യാചകന്റെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഉടനെ ഇയാൾ ടി.ടി.ഇയുടെ കണ്ണിനു സമീപം മാന്തുകയായിരുന്നു.
ആക്രമി ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മൂന്ന് തവണ കണ്ണിന് മാന്തിയതായി ജയ്സൺ പറഞ്ഞു. മൂന്നാമത്തെ ആക്രമണത്തിൽ കണ്ണിന് താഴെ പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് റെയിൽവേ കാറ്ററിംഗ് തൊഴിലാളികൾ അക്രമിയെ പിടിച്ച് മാറ്റുന്നതിനിടയിൽ ഇയാൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ടി.ടി.ഇ എറണാംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി