< Back
Kerala

Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം
|8 July 2024 7:04 AM IST
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനു പോയി മടങ്ങിവന്ന പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളം ആണ് അപകടത്തിൽപെട്ടത്. കടലിൽ വീണ മൂന്നു പേരെ രക്ഷപ്പെടുത്തി.
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിച്ചക്കുറവ് അപകടത്തിന് കാരണമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.