< Back
Kerala

Kerala
എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്
|25 Oct 2022 6:21 PM IST
വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയായ എൽദോസ് മർദിച്ചെന്ന മൊഴിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്. വഞ്ചിയൂർ പൊലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയായ എൽദോസ് മർദിച്ചെന്ന മൊഴിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതിനിടെ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. എംഎൽഎയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.