< Back
Kerala
Another drug mafia attack on expatriate entrepreneur in Etumanur

ജോർജ് വർഗീസ്

Kerala

ഏറ്റുമാനൂരിൽ പ്രവാസി സംരംഭകന് നേരെ വീണ്ടും ലഹരി മാഫിയയുടെ ആക്രമണം

Web Desk
|
17 Jan 2023 1:35 PM IST

മദ്യപിച്ച് എത്തിയ രണ്ട് പേരാണ് ജോർജിനെയും ജോലിക്കാരെയും ആക്രമിച്ചത്. ഹരി മാഫിയയുടെ ആക്രമണത്തെ തുടർന്ന് ജോർജ് വർഗീസ് നേരത്തേ ഹോട്ടൽ പൂട്ടിയിട്ടിരുന്നു

കോട്ടയം: ഏറ്റുമാനൂരിൽ പ്രവാസി സംരംഭകന് നേരെ വീണ്ടും ലഹരി മാഫിയയുടെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി ജോർജ് വർഗീസിന്റെ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. മദ്യപിച്ച് എത്തിയ രണ്ട് പേരാണ് ജോർജിനെയും ജോലിക്കാരെയും ആക്രമിച്ചത്. ഹരി മാഫിയയുടെ ആക്രമണത്തെ തുടർന്ന് ജോർജ് വർഗീസ് നേരത്തേ ഹോട്ടൽ പൂട്ടിയിട്ടിരുന്നു

കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യപിച്ച് എത്തിയ രണ്ടംഗ സംഘം ജോർജിനെയും ജോലിക്കാരെയും ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് ജോർജ് പറയുന്നത്. അക്രമത്തിൽ ജീവനക്കാർക്ക് സാരമായി പരികേൽകുകയും ചെയ്തു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ലഹരി മാഫിയ സ്ഥിരമായി ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് മുന്നോട്ട് പോകാൻ സാധിക്കാതെ വന്നതോടെ ജോർജ് ഹോട്ടൽ അടച്ച് പൂടുകയും ചെയ്തു. ആദ്യം നടപടി എടുക്കത്തിരുന്ന പോലീസ് സംഭവം വിവാദമായതോടെ 10 പേരെ അറസ്‌റ് ചെയ്തു. ഇതിന് ശേഷം അടുത്തിടെ ആണ് ഹോട്ടൽ വീണ്ടും തുറന്നത്.



Similar Posts