< Back
Kerala

Kerala
സംസ്ഥാനത്ത് വീണ്ടും പനിമരണം; ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു
|4 July 2023 10:10 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ സ്ത്രീ പനി ബാധിച്ചു മരിച്ചു. വിതുര മേമല സ്വദേശി സുശീല (48) യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു സുശീല. ആദ്യ രണ്ടുദിവസം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുശീല ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്ന് ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.