< Back
Kerala

Kerala
കക്കയത്ത് വനമേഖലയിൽ വീണ്ടും തീപിടിത്തം; രണ്ട് ദിവസത്തിനിടെ നാലാം തവണ
|6 March 2024 3:16 PM IST
പഞ്ചവടിയിലാണ് തീപിടിത്തമുണ്ടായത്
കോഴിക്കോട്: കോഴിക്കോട് കക്കയത്ത് വനമേഖലയിൽ വീണ്ടും തീപിടിത്തം. പഞ്ചവടിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. രണ്ട് ദിവസത്തിനിടെ നാലാം തവണയാണ് കക്കയത്ത് വനമേഖലയിൽ തീപിടിത്തമുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് ഹാർട്ട് ഐലൻറിലും തീപിടിത്തമുണ്ടായിരുന്നു. രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടുപോത്തിനെ ഓടിച്ചുകയറ്റിയത് ഇങ്ങോട്ടാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.