< Back
Kerala
newborn baby
Kerala

വയറ്റിനുള്ളിൽ കുഞ്ഞ് മരിച്ചിട്ട് നാലുദിവസം, വിവരമറിഞ്ഞത് പരിശോധനക്ക് എത്തിയപ്പോൾ; അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥശിശുമരണം

Web Desk
|
23 Jun 2023 12:20 PM IST

പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. പുതൂർ പഞ്ചായത്തിലെ കോണം കുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്.

ഏഴ് മാസം ഗർഭിണിയായിരുന്നു സെൽവി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നാലുദിവസം മുൻപെങ്കിലും കുഞ്ഞ് മരിച്ചിട്ടുണ്ടാകുമെന്നാണ് ഡോക്ടർ പറയുന്നത്. സെൽവിയുടെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.

Similar Posts