< Back
Kerala
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Web Desk
|
3 Aug 2025 3:00 PM IST

ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ.

ഇന്നലെ രാത്രി എട്ടുമണിയോടെ നടത്തിയ ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മുമ്പും ഇത്തരത്തിൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.

watch video:

Similar Posts