< Back
Kerala

Kerala
പാലക്കാട് കഞ്ചിക്കോട് ട്രെയിന് തട്ടി പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു
|16 Oct 2022 3:21 PM IST
ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി.
പാലക്കാട്: കഞ്ചിക്കോട് ട്രെയിന് തട്ടി പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. എഴുപത് വയസുള്ള പിടിയാനയാണ് ചെരിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ 20 വയസ്സുള്ള പിടിയാനയുടെ ജഡം ഇന്നലെ കണ്ടെത്തിയിരുന്നു. കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.
അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 35 ആയി.