< Back
Kerala

Kerala
മോഡലുകളുടെ അപകടമരണം: ഹാർഡ് ഡിസ്‌കുകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു
|16 Nov 2021 4:57 PM IST
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും റോയ് ഹാജരായില്ല. അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇന്ന് രാവിലെ എസിപി ഓഫീസിലെത്തിയത്.
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്തു. ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകൾ പൊലീസ് പരിശോധിച്ചു. ഏഴ് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും റോയ് ഹാജരായില്ല. അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇന്ന് രാവിലെ എസിപി ഓഫീസിലെത്തിയത്. ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയകരമായതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എസിപി നിസാമുദ്ദീൻ പറഞ്ഞു.