< Back
Kerala
AK Antony, OommenChandy

ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ എ.കെ ആന്റണി

Kerala

ഉമ്മൻചാണ്ടിയുടെ വീട്ടിൽ ആന്റണി, കൂടെ എം.എം ഹസനും

Web Desk
|
6 Feb 2023 4:03 PM IST

ഉമ്മൻചാണ്ടിയുടെ ചികിത്സയെക്കുറിച്ച് കുടുംബവുമായി ചർച്ച നടത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ വീട്ടിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി സന്ദർശിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സയെക്കുറിച്ച് കുടുംബവുമായി ചർച്ച നടത്തി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്നതാണെന്ന് എ.കെ ആന്റണി പറഞ്ഞു.

കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. യുഡിഎഫ് കൺവീനർ എം.എം ഹസനും കൂടെയുണ്ടായിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യത്തെ കുറിച്ച് എ.കെ ആന്റണി പ്രതികരിച്ചില്ല. ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ എത്തുന്നത്.

എന്നാല്‍ ഉമ്മൻചാണ്ടിയുടെ ചികിത്സക്ക് പാർട്ടി പിന്തുണയുണ്ടാകുമെന്ന് എം.എം ഹസൻ പറഞ്ഞു. പറയേണ്ടതെല്ലം ഉമ്മൻചാണ്ടി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹസൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹസൻ.

Watch Video Report

Similar Posts