< Back
Kerala

Kerala
കണ്ണൂർ ആന്തൂർ നഗരസഭയിലെ മൂന്നിടത്ത് കൂടി എൽഡിഎഫിന് എതിരില്ല
|24 Nov 2025 11:36 AM IST
ഇതോടെ നഗരസഭയിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാതായി
കണ്ണൂർ: ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. കോടല്ലൂർ, തളിയിൽ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് പുനർ സൂക്ഷമ പരിശോധനയിൽ തള്ളിയത്. അഞ്ചാംപീടിക വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചു.
സ്ഥാനാർഥികളെ നിർദേശിച്ചവർ പിൻവാങ്ങിയതാണ് പത്രികകൾ തള്ളാൻ കാരണം.
നിലവിൽ ആന്തൂർ നഗരസഭയിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. തർക്കമുള്ള അഞ്ചാംപീടിക വാർഡിൽ തീരുമാനമായില്ല. ആന്തൂർ നഗരസഭയിലെ 19, രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലായിരുന്നു. 19-ാം വാർഡിൽ കെ.പ്രേമരാജനും രണ്ടാം വാർഡിൽ കെ.രജിതക്കും എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തിൽ സി.കെ ശ്രേയക്കും നോർത്തിൽ ഐ.വി ഒതേനനുമാണ് എതിരില്ലാത്തത്.