< Back
Kerala
ടെലിഫോൺ ബന്ധം നിലച്ച് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ്
Kerala

ടെലിഫോൺ ബന്ധം നിലച്ച് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ്

Web Desk
|
20 May 2022 7:42 PM IST

അഞ്ചു ദിവസത്തോളമായി ദ്വീപിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ടെലിഫോൺ ബന്ധം നിലച്ചു. കുടുംബങ്ങളുമായി ബന്ധപ്പെടാനാവുന്നില്ലെന്ന് വൻകരയിലെ ദ്വീപുകാർ. അഞ്ചു ദിവസത്തോളമായി ദ്വീപിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല. ഭരണകൂടം പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് ആക്ഷേപം.

പുറം കരയിൽ നിന്നും മെക്കാനിക്ക് എത്തിയാൽ മാത്രമേ ടെലിഫോൺ സംവിധാനം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളു. മെക്കാനിക്ക് എത്താത്തതിനാലാണ് തൽസ്ഥിതി തുടരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്നുള്ള യാത്ര ദുശ്കരമായതാണ് മെക്കാനിക് എത്താൻ വൈകുന്നത്.

Similar Posts