< Back
Kerala
താമരശ്ശേരി ചുരത്തിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്  ലഹരി വിരുദ്ധ പ്രവർത്തകരെ ആക്രമിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
Kerala

താമരശ്ശേരി ചുരത്തിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ലഹരി വിരുദ്ധ പ്രവർത്തകരെ ആക്രമിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

Web Desk
|
19 May 2025 7:51 AM IST

ഒമ്പത്‌ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് ലഹരി സംഘത്തിന്റെ ആക്രമണം. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടത്തിയത്. ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ ഷൗക്കത്ത്, അബ്ദുൾ അസീസ് ഉൾപ്പടെ ഒന്‍പത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Posts