< Back
Kerala

Kerala
ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ മാറ്റി
|2 Oct 2022 7:58 AM IST
ഒക്ടോബർ ആറിലേക്കാണ് മാറ്റിയത്
തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാറിന്റെ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ മാറ്റിവെച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ ആറിലേക്ക് മാറ്റിയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിയത്.
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികളായിരുന്നു ഗാന്ധിജയന്തി ദിനമായ ഇന്ന് നടക്കാനിരുന്നത്. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെയായിരുന്നു ഉദ്ഘാടന പരിപാടി തീരുമാനിച്ചിരുന്നത്.
അതേസമയം, ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിർത്ത് ക്രൈസ്തവ സഭകൾ രംഗത്ത് വന്നിരുന്നു.