< Back
Kerala

Kerala
മുൻകൂർ ജാമ്യം റദ്ദാക്കണം; എൽദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്
|25 Oct 2022 3:48 PM IST
ഇന്നലെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചരവരെ എൽദോസിനെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിലേക്ക്. എംഎൽഎയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അപ്പീൽ നൽകാമെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചു.
ഇന്നലെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചരവരെ എൽദോസിനെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.
തന്റെ മൊബൈൽ ഫോൺ എൽദോസ് ഇന്നലെ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഈ ഫോൺ തന്നെയാണോ സംഭവദിവസങ്ങളിൽ എംഎൽഎ ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധനക്ക് അയക്കും.