< Back
Kerala
k sudakaran

കെ സുധാകരൻ

Kerala

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: കെ. സുധാകരനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

Web Desk
|
11 Sept 2023 6:15 AM IST

കഴിഞ്ഞ അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളും സുധാകരൻ ഹാജരാക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഇന്ന് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കെ.സുധാകരൻ ഇ.ഡി ക്ക് മുന്നിൽ ഹാജരാകുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളും സുധാകരൻ ഹാജരാക്കും.

മോൺസൺ മാവുങ്കൽ പലരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇതിൽ കെ.സുധാകരന് പങ്കുണ്ടോ എന്നാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. കേസിലെ പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ കെ സുധാകരൻ കൈപ്പറ്റി എന്ന് പറയുന്ന 10 ലക്ഷം എന്ത് സാഹചര്യത്തിലാണ് വാങ്ങിയത്, എന്തിനു വേണ്ടിയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലും അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

Similar Posts