< Back
Kerala
ആന്റണി രാജു നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നു; കോടതിയിൽ ഹാജരാകാഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല
Kerala

'ആന്റണി രാജു നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നു'; കോടതിയിൽ ഹാജരാകാഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല

Web Desk
|
17 July 2022 5:15 PM IST

''നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്''

തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ തൊണ്ടിമുതൽ ക്രമക്കേടുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ആന്റണി രാജു നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നു. പ്രതിയായ മന്ത്രി വിചാരണക്ക് ഹാജരാകണം. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കേസിനെ പറ്റി ഒരിടത്തും മറച്ചുവച്ചിട്ടില്ലെന്നും കേസ് പരിഗണിക്കുമ്പോഴെല്ലാം അഭിഭാഷകൻ ഹാജരായിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട് പ്രതികരിച്ചു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്.എം.എൽ.എ ആയപ്പോൾ കോടതി തന്നെയാണ് നേരിട്ട് ഹാജരാകേണ്ടതിലെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. അത് പ്രകാരമാണ് ഹാജരാകാത്തത്. താൻ കോടതിയിൽ ഹാജരാകുന്നില്ല എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിനെതിരെ പുറത്ത് വിട്ട തെളിവുകളെയും മന്ത്രി തള്ളിക്കളഞ്ഞു.

ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് മാധ്യമപ്രവർത്തകൻ സോഷ്യൽമീഡിയയിലൂടെപുറത്തുവിട്ട രേഖകളിൽ പറയുന്നു. 1994ലാണ് കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്.

Similar Posts