< Back
Kerala

Kerala
'എന്‍റെ കുഞ്ഞാണ് ഇലക്ട്രിക് ബസ്, ആര് വളർത്തിയാലും കുഴപ്പമില്ല'; ഗണേഷിനെതിരെ ഒളിയമ്പുമായി ആൻ്റണി രാജു
|15 Feb 2024 4:18 PM IST
കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കിയിരുന്നു
തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തേക്ക്.കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് ആന്റണിരാജു ബസ് സന്ദർശിക്കുകയും ചെയ്തു.
ചടങ്ങിന് ക്ഷണിക്കാത്തതിൽ വിഷമമില്ലെന്നും തന്റെ കുഞ്ഞാണ് ഇലക്ട്രിക് ബസ്സെന്നും ആന്റണി രാജു പറഞ്ഞു.എന്നോട് പറഞ്ഞത് പുത്തരികണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ്. പിന്നീട് എങ്ങനെ മണ്ഡലം മാറിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.