Kerala

Kerala
മകനെ കോടാലികൊണ്ട് അടിച്ചുകൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
|24 Oct 2023 10:36 AM IST
കുഴിമാവ് തോപ്പിൽ അനുദേവൻ മരിച്ച കേസിൽ അമ്മ സാവിത്രിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് മകനെ കോടാലികൊണ്ട് അടിച്ചുകൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുഴിമാവ് തോപ്പിൽ അനുദേവൻ മരിച്ച കേസിൽ അമ്മ സാവിത്രി (68)നെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെവിയുടെ പിന്നിൽ പരിക്കേറ്റ അനുദേവനെ ആശുപത്രിയിലെത്തിച്ചത്. വീണു പരിക്കേറ്റതാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്നലെ അനുദേവൻ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സ്ഥരിമായി മദ്യപിച്ചെത്തുന്ന അനുദേവൻ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ അനുദേവനെ അമ്മ കോടാലികൊണ്ട് അടിക്കുകയായിരുന്നു. സംഭവ സമയത്ത് ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ നേരത്തെ തന്നെ അനുദേവനെ ഉപേക്ഷിച്ചു പോയിരുന്നു.