< Back
Kerala
ആനാവൂർ നാഗപ്പനെ തള്ളി അനുപമ; പാർട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല
Kerala

ആനാവൂർ നാഗപ്പനെ തള്ളി അനുപമ; പാർട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല

Web Desk
|
22 Oct 2021 10:47 AM IST

തന്‍റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ പണി എന്നു പറഞ്ഞ് ആനാവൂർ നാഗപ്പന്‍ ദേഷ്യപ്പെട്ടെന്നും അനുപമ വ്യക്തമാക്കി

പേരൂർക്കടയിൽ യുവതിയിൽ നിന്നും രക്ഷിതാക്കൾ കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ ആനാവൂർ നാഗപ്പനെ തള്ളി അനുപമ. ആനാവൂർ നാഗപ്പന്‍ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ നടന്നത്. തന്‍റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ പണി എന്നു പറഞ്ഞ് ദേഷ്യപ്പെട്ടെന്നും അനുപമ വ്യക്തമാക്കി.

"പൊലീസ് കുഞ്ഞിനെ കണ്ടു പിടിച്ചു തരട്ടെയെന്നാണ് പറഞ്ഞത്. പിന്നെങ്ങനെയാണ് അവിടെ പരാതി നൽകുന്നത്. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. വിശദാംശങ്ങൾ നൽകിയില്ലെന്ന് പറഞ്ഞത് ശരിയല്ല. 17 മിനിറ്റ് ആണ് വീഡിയോ കോളിൽ സംസാരിച്ചത്. പാർട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല. പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു എന്ന് പറയുന്നത് കള്ളം."- അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അമ്മ അനുപമയ്ക്ക് ഒപ്പമെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. അനുപമക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് പാർട്ടി നിലപാട്. പാർട്ടിക്ക് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല .അജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്നും അജിത്തിന്‍റെ പിതാവുമായി മാത്രമാണ് സംസാരിച്ചതെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.


Similar Posts