< Back
Kerala
Anupriya death, complaint,domestic violence,latestmalayalamnews,breakingnewsmalayalam,
Kerala

അനുപ്രിയയുടെ മരണം; ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി

Web Desk
|
15 April 2023 7:41 AM IST

യുവതിയുടെ മരണത്തിൽ അരുവിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: അരുവിക്കരയില്‍ യുവതി മരണത്തിൽ പരാതിയുമായി ബന്ധുക്കള്‍. അനുപ്രിയ മരണപ്പെട്ടത് ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പാരാതി നല്‍കി. യുവതിയുടെ മരണത്തിൽ അരുവിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കാച്ചാണി സ്വദേശി അനുപ്രിയയും അഞ്ചല്‍ സ്വദേശി മനുവും 6 മാസം മുമ്പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മനു വിദേശത്തേക്ക് പോയി. സാമ്പത്തികം കുറവെന്ന് കുറ്റപ്പെടുത്തി ഇതിനു ശേഷം ഭര്‍തൃ വീട്ടുകാര്‍ അനുപ്രിയയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗര്‍ഭം അലസിപോയതിന്‍റെ പേരില്‍ ഫോണിലൂടെയുള്ള ഭര്‍ത്താവിന്‍റെ കുത്തുവാക്കുകള്‍ കൂടി കേട്ടാണ് മകള്‍ മരിക്കാൻ തയാറായതെന്ന് അനുപ്രിയയുടെ അച്ഛന്‍ പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 11നാണ് അനുപ്രിയ സ്വന്തം വീട്ടില്‍ വച്ച് മരണപ്പെട്ടത്. അനുപ്രിയയുടെ മുറിയില്‍ നിന്ന് ഭർത്താവിനെയും വീട്ടുകാരെയും പരാമര്‍ശിക്കുന്ന കത്ത് പൊലീസ് കണ്ടെത്തി. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് അരുവിക്കര പൊലീസ് അറിയിച്ചു.

Similar Posts