< Back
Kerala

Kerala
'അൻവറിന്റെ വാക്കുകൾക്ക് സ്ഥിരതയില്ല, വ്യക്തിപ്രഭാവം കൊണ്ടല്ല നേരത്തെ ജയിച്ചത്'; എ. വിജയരാഘവൻ
|1 Jun 2025 8:25 AM IST
LDF സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ കിട്ടിയ പിന്തുണ TMC സ്ഥാനാർഥിക്ക് കിട്ടല്ലെന്നും വിജയരാഘവൻ മീഡിയവണിനോട്
മലപ്പുറം:പി.വി അൻവറിന്റെ വാക്കുകൾക്ക് സ്ഥിരതയില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ.പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വ്യത്യാസമാണ്. രാവിലെ പറഞ്ഞതല്ല,ഉച്ചക്ക് പറയുന്നത്. അന്‍വറിന് എന്ത് രാഷ്ട്രീയ നിലപാടാണുള്ളത്? അൻവർ മത്സരിക്കുന്നുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും രാഘവന്‍ മീഡിയവണിനോട് പറഞ്ഞു.
'പി.വി അൻവറിന് സ്ഥിരതയുള്ള രാഷ്ട്രീയ നിലപാടില്ല. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കിട്ടിയ പിന്തുണ തൃണമൂൽ സ്ഥാനാർഥിയായാൽ കിട്ടില്ല. നിലമ്പൂരിൽ രണ്ടുതവണ എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ്. കേരളത്തിൽ നല്ല സ്വീകാര്യതയുള്ള നേതാവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്'. അന്‍വറിന് കിട്ടുന്ന വോട്ടുകള്‍ യുഡിഎഫിനെയാണ് ബാധിക്കുക,എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.