< Back
Kerala
അൻവർ അടഞ്ഞ അധ്യായം,എൽഡിഎഫിന്റെ ഒരു വോട്ടും സ്വാധീനിക്കാൻ കഴിയില്ല; ടി.പി രാമകൃഷ്ണൻ
Kerala

'അൻവർ അടഞ്ഞ അധ്യായം,എൽഡിഎഫിന്റെ ഒരു വോട്ടും സ്വാധീനിക്കാൻ കഴിയില്ല'; ടി.പി രാമകൃഷ്ണൻ

Web Desk
|
2 Jun 2025 7:54 AM IST

അൻവറാണ് എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും രാമകൃഷ്ണൻ മീഡിയവണിനോട്

മലപ്പുറം: പി.വി അൻവർ എൽഡിഎഫിന് അടഞ്ഞ അധ്യായമാണെന്ന് കൺവീനർ ടി.പി രാമകൃഷ്ണൻ. എൽഡിഎഫിന്റെ ഒരു വോട്ടും അൻവറിന് സ്വാധീനിക്കാൻ കഴിയില്ല. അൻവറിനെ എൽഡിഎഫ് ഉപേക്ഷിച്ചതല്ല. അൻവറാണ് എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും രാമകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

'അന്‍വര്‍ എല്‍ഡിഎഫിന്‍റെ വിജയത്തെ ബാധിക്കുന്ന ഘടകമേയല്ല,മുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തെയോ ഒരു തരത്തിലും ബാധിക്കില്ല. അന്‍വര്‍ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് ജനങ്ങളുടെ മുന്നിലുണ്ട്. അയാള്‍ അയാളുടെ വഴി നടക്കട്ടെ..അൻവറിനോട് ഒരു സഹതാപവും എൽഡിഎഫിന് തോന്നുന്നില്ലെന്നും' രാമകൃഷ്ണന്‍ പറഞ്ഞു

വഞ്ചനയുടെ കൂടാരമാണ് യുഡിഎഫെന്നും വി.ഡി സതീശനാണ് എല്ലാ കുഴപ്പമുണ്ടാക്കിയതെന്ന് അന്‍വറിന് ബോധ്യപ്പെട്ടെങ്കില്‍ നല്ലകാര്യമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.


Similar Posts