< Back
Kerala
PV Anvar
Kerala

നിലമ്പൂരിൽ 30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അൻവര്‍

Web Desk
|
20 Jun 2025 10:03 AM IST

സിപിഎമ്മിന് 35,000 വോട്ടും യുഡിഎഫിന് 45,000 വോട്ടും ലഭിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു

നിലമ്പൂര്‍: നിലമ്പൂരിൽ 30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പി.വി അൻവര്‍. സിപിഎമ്മിന് 35,000 വോട്ടും യുഡിഎഫിന് 45,000 വോട്ടും ലഭിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

''നൂറ് ശതമാനം വിജയിക്കുമെന്നാണ് പ്രതീക്ഷ. അതിലൊരു തര്‍ക്കവുമില്ല. ഒന്നായിട്ട് ആളുകളങ്ങനെ പറ്റിക്കപ്പെടില്ലല്ലോ. ഇതാണൊരു സിറ്റുവേഷൻ എനിക്ക് മനസിലാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയുമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഇവിടെ പി.വി അൻവര്‍ രാജി വച്ചത് ശരിയാണെന്ന് ജനങ്ങൾ അടിവരയിട്ട് പറയുകയാണ്. ഒരു മുന്നണിയിൽ നിന്ന് മറ്റേ മുന്നണിയിൽ ചേര്‍ന്ന് മന്ത്രിയാകാനൊക്കെ രാജി വച്ചവരുണ്ട്. ഞാനതിന് രാജി വച്ചതല്ല. ഞാൻ മത്സരിക്കാൻ പോലുമില്ലെന്ന് പറഞ്ഞതാണ്.

എന്നെ മത്സരത്തിലേക്ക് പിടലി പിടിച്ച് പ്രതിപക്ഷ നേതാവ് തള്ളിവിട്ടതാണ്. ജനങ്ങളൊടൊപ്പം നിന്നിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. സിപിഎമ്മിനായിരിക്കും തകര്‍ച്ച വരിക. തകരാൻ പോകുന്നത് സിപിഎമ്മാണ്. അത് നിലമ്പൂര് മാത്രമല്ല, കേരളത്തിലാകെ പിണറായിസം എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാധിച്ചിട്ടുള്ള ക്യാൻസറാണ്. പിണറായിസം എന്ന ക്യാൻസറിനെ വെട്ടിമാറ്റാൻ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചില്ലെങ്കിൽ തകര്‍ന്നു തരിപ്പണമാകും'' അൻവര്‍ കൂട്ടിച്ചേര്‍ത്തു.



Similar Posts