< Back
Kerala

Kerala
അന്‍വറിന്‍റെ മാപ്പ് സ്വീകരിക്കുന്നു; യുഡിഎഫിനുള്ള പിന്തുണ നല്ല കാര്യമെന്ന് വി.ഡി. സതീശന്‍
|13 Jan 2025 1:36 PM IST
നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകിയതാണെന്നും സതീശന്‍ പറഞ്ഞു
കോഴിക്കോട്: പി.വി അന്‍വറിന്‍റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പറഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകിയതാണെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി പറഞ്ഞിട്ടാണെന്നാണ് പി.വി അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. താൻ തന്നെ ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് കേരള സമൂഹത്തോടും പ്രതിപക്ഷ നേതാവിനോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. സതീശൻ 150 കോടി രൂപ കണ്ടെയ്നറിൽ കടത്തിയെന്ന് അൻവർ നിയമസഭയിൽ പറഞ്ഞിരുന്നു.