< Back
Kerala

Kerala
അജിത് കുമാറിനെതിരായ അൻവറിന്റെ പരാതി; അന്വേഷണ റിപ്പോർട്ട് ഒക്ടോബർ മൂന്നിന് സമർപ്പിക്കും
|1 Oct 2024 11:23 AM IST
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച നടത്തിയതിലെ റിപ്പോർട്ടും നൽകും
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ മൂന്നിന് സമർപ്പിക്കും. പി.വി അൻവർ നൽകിയ പരാതികളിലെ അന്വേഷണ റിപ്പോർട്ടാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലെ റിപ്പോർട്ടും ഇതോടൊപ്പം നൽകും. രണ്ടിലും അജിത് കുമാറിന്റെ മൊഴി ഡിജിപി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും നടപടി വേണോ എന്നതിൽ സർക്കാർ തീരുമാനമെടുക്കുക.