< Back
Kerala

Kerala
ആരോഗ്യമന്ത്രിയുടെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പ്; രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസ്
|26 July 2024 11:16 AM IST
'സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്'
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസ്. സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിൽ പി.എ അഖിൽ മാത്യുവിന് പങ്കില്ല. ആരോഗ്യവകുപ്പിനും തട്ടിപ്പിൽ ബന്ധമില്ല. പ്രതികളായ കെ.പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു.
പരാതി നൽകിയ ഹരിദാസനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.