< Back
Kerala
Kerala
പ്രിൻസിപ്പൽ നിയമനം; മന്ത്രിക്ക് കത്ത് നൽകിയിട്ടില്ലെന്ന് ലീഗ് അധ്യാപക സംഘടന
|31 July 2023 11:33 AM IST
ലെറ്റർപാഡും ഒപ്പും വ്യാജമാണെന്ന് സികെസിടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് ലീഗ് അധ്യാപക സംഘടന മന്ത്രിക്കു നൽകിയ കത്തിന്റെ പേരിൽ വിവാദം മുറുകുന്നു. കത്ത് ലഭിച്ചെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചെങ്കിലും കത്ത് നൽകിയിട്ടില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ വാദം.
ലെറ്റർപാഡും ഒപ്പും വ്യാജമാണെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സികെസിടി) സ്ഥിരീകരിക്കുന്നത്. കത്ത് നൽകിയത് ആരെന്ന കാര്യത്തിൽ സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ സികെസിടി അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചു.