< Back
Kerala

Kerala
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം; കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|18 Dec 2025 6:31 AM IST
ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായി ബെഞ്ചാണ് കേസ് പരിഗണിക്കുക
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലയിലെ സ്ഥിരം വിസി നിയമന കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഗവര്‍ണര്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ ഉണ്ടായ സമവായം രേഖാമൂലം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. സിസ തോമസിനെയും സജി ഗോപിനാഥനേയും വിസിമാരായി നിയമിച്ച ഉത്തരവും കൈമാറി.
കഴിഞ്ഞതവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാരും ചാന്‍സിലറും സമവായത്തില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന്, വിസി നിയമനത്തിനായി ജസ്റ്റിസ് സുധന്‍ഷു ധൂലിയ കമ്മിറ്റിയോട് രണ്ടുപേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ്, രണ്ടു സര്‍വകലാശാലകളിലെയും വിസി നിയമനത്തില്‍ സര്‍ക്കാര്‍ ചാന്‍സിലര്‍ സമവായം ഉണ്ടായത്.ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായി ബെഞ്ചാണ് കേസ് പരിഗണിക്കുക.