< Back
Kerala
നന്ദാവനം എ ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Kerala

നന്ദാവനം എ ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Web Desk
|
12 Feb 2022 6:41 AM IST

മദ്യപിച്ച് പടിക്കെട്ടിൽ വീണാണ് ബേർട്ടിയ്ക്ക് പരിക്കേറ്റതെന്നാണ് സഹപ്രവർത്തകരുടെ മൊഴി

തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊട്ടാരക്കര സ്വദേശിയായ സി.പി.ഒ ബേർട്ടിയെ സമയത്തിന് ആശുപത്രിയിലെത്തിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് പടിക്കെട്ടിൽ വീണാണ് ബേർട്ടിയ്ക്ക് പരിക്കേറ്റതെന്നാണ് സഹപ്രവർത്തകരുടെ മൊഴി.

ക്യാമ്പിൽ അബോധാവസ്ഥയിൽ കണ്ട ബേർട്ടിയെ സഹോദരനും ബന്ധുക്കളും ചേർന്ന് ഞായറാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രിയിൽ എത്തിക്കാത്തതെന്തെന്ന ചോദ്യമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

മദ്യപിച്ച് പടിക്കെട്ടിൽ വീണാണ് ബേർട്ടിയ്ക്ക് പരിക്കേറ്റതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. തലയിൽ കാണത്തക്ക മുറിവുകളുമില്ലെന്നും പറയുന്നു. എന്നാൽ തലയിൽ മുറിവുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

തലയ്ക്കുള്ളിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചത് മസ്തിഷ്ക മരണത്തിന് ഇടയാക്കിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്... ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ മരണം സ്ഥിരീകരിച്ചു.. ക്യാമ്പിനുള്ളിൽ മദ്യപാനത്തിനിടെ ബേർട്ടിയും ചില സഹപ്രവർത്തകരുമായി തർക്കമുണ്ടായതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.. മ്യൂസിയം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Tags :
Similar Posts