< Back
Kerala
Arabic munshees demands 2 days holyday for Eid
Kerala

ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് രണ്ടു ദിവസം അവധി നൽകണം: അറബിക് മുൻഷീസ് അസോസിയേഷൻ

Web Desk
|
25 Jun 2023 1:41 PM IST

അവധി ആവശ്യപ്പെട്ട് കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിദ്യാലയങ്ങൾക്ക് രണ്ടു ദിവസം അവധി നൽകണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ.എ.എം.എ ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ആഘോഷങ്ങളിൽ പങ്കുചേരുന്നതിനും പ്രാർഥനകളിൽ പങ്കെടുക്കുന്നതിനും, വിദൂര ജില്ലകളിലുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും വെള്ളിയാഴ്ച കൂടി അവധി നൽകണമെന്ന് കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു. അവധിക്ക് പകരമായി നിശ്ചയിച്ചിട്ടുള്ള ജൂലൈ 1 ശനിയാഴ്ച പ്രവൃത്തിദിനം അല്ലാത്ത മറ്റൊരു ശനിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Similar Posts