< Back
Kerala

Kerala
ആറന്മുള ഉത്രട്ടാതി ജലോത്സവം; വർണാഭമായ ചടങ്ങുകൾ ഒഴിവാക്കി
|11 Sept 2022 6:39 AM IST
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്ര , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല
ആറന്മുള ഉത്രട്ടാതി ജലോത്സവം വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. ആചാരപരമായ ചടങ്ങുകൾ മാത്രമായി മത്സരവള്ളം കളി നടത്താൻ തീരുമാനിച്ചു . എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്ര , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ
സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന് ഭദ്രദീപം തെളിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. 52 കരകളിൽ നിന്നും രണ്ട് ബാച്ചുകളിലായി49 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന മത്സരവള്ളംകളിയിൽ വിജയിക്കുന്നവർക്ക് മന്നം ട്രോഫിക്ക് പുറമേ 50000 രൂപ വീതമാവും ഇത്തവണ സമ്മാനമായി ലഭിക്കുക.