
ആറന്മുള വള്ളസദ്യ: 250 രൂപ നിരക്കില്‍ സദ്യ നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെ തള്ളി പള്ളിയോട സേവാസംഘം
|ക്ഷേത്രത്തില്‍ ഹോട്ടല്‍ പോലെ സദ്യ പാടില്ലെന്ന് പള്ളിയോട സേവാസംഘം
പത്തനംതിട്ട: എല്ലാ ഞായറാഴ്ചയും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോടസേവാ സംഘം രംഗത്ത്. പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം രംഗത്തെത്തിയത്. ഹോട്ടൽ സദ്യ പോലെ ക്ഷേത്രത്തിനുള്ളിൽ സദ്യ നടത്താൻ അനുവദിക്കില്ലെന്ന് സംഘം അറിയിച്ചു. KSRTC യുമായി സഹകരിച്ചു നടത്തുന്ന സദ്യ അടുത്ത വർഷം മുതൽ ഉണ്ടാവില്ലെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു.
250 രൂപ നിരക്കില്‍ വള്ളസദ്യ നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയാണ് പള്ളിയോടാ സേവാ സംഘം എതിര്‍ത്തത്. പണം ഈടാക്കി സദ്യ നല്‍കുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം. പള്ളിയോട സേവാസംഘം നല്‍കിവരുന്നതും പെയ്ഡ് സദ്യയാണ്. ദേവസ്വം ബോര്‍ഡ് സദ്യ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും വള്ളസദ്യ തന്നെ നല്‍കാന്‍ തയ്യാറാണെന്നും സംഘം അറിയിച്ചു.
വള്ളസദ്യതയുടെ പവിത്രതയും ആചാര പ്രാധാന്യവും തകര്‍ക്കുന്ന തീരുമാനമാണ് ബോര്‍ഡിന്റേതെന്നാണ് ആരോപണം. പളളിയോട സേവാസംഘം നടത്തുന്നതപോലെയല്ല ദേവസ്യം ബോര്‍ഡ് നടത്താന്‍ പോകുന്ന വള്ളസദ്യ എന്നും ഇവര്‍ അറിയിച്ചു.