< Back
Kerala

Kerala
തൃശൂരിൽ ഷോപ്പിങ് ഫെസ്റ്റിവലിന്റെ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു; രണ്ടുപേർക്ക് പരിക്ക്
|2 Jan 2023 1:44 PM IST
കോർപറേഷൻ ഓഫിസിന് മുമ്പിലെ കമാനമാണ് തകര്‍ന്നത്
തൃശൂർ: കോർപറേഷൻ ഓഫിസിന് മുമ്പിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു. ഷോപ്പിങ് ഫെസ്റ്റിവലിന്റെ കമാനമാണ് തകർന്നത്. ഓട്ടോ ഡ്രൈവർക്കും വഴിയാത്രക്കാരിയായ സ്ത്രീയ്ക്കും പരിക്കേറ്റു.
ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, ഗുരുവായൂർ കാവീട് സ്വദേശി മേഴ്‌സി ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ സ്ഥാപിച്ച കമാനമാണ് തകര്‍ന്നത്. അപകടത്തോടെ റോഡില്‍ ഗതാഗതതടസവും നേരിട്ടു.ഫയർഫോഴ്‌സ് എത്തിയാണ് കമാനം നിർമിച്ച ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത്. ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി തൃശൂർ റൗണ്ടിലും നഗരത്തിന്റെ പല ഭാഗത്തും കമാനങ്ങളും എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.