< Back
Kerala

Kerala
പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്
|1 Dec 2021 9:49 AM IST
രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്
മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്.
ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. അതിനിടെ കേസിൽ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങൾ ഒരു മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ല.