< Back
Kerala
പുരാവസ്തു തട്ടിപ്പ്; മോന്‍സന്‍ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും
Kerala

പുരാവസ്തു തട്ടിപ്പ്; മോന്‍സന്‍ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും

Web Desk
|
26 Oct 2021 8:09 AM IST

പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നും മൂന്ന് കോടി രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ്

തട്ടിപ്പു കേസില്‍ കസ്റ്റഡിയിലുള്ള മോന്‍സന്‍ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ്. കേസിന്‍റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സന്തോഷ് എളമക്കരയുടെ പരാതിയിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് മോന്‍സനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. നാളെ വൈകീട്ട് മൂന്ന് മണി വരെയാണ് കസ്റ്റഡി കാലാവധി.

സന്തോഷിനോട് രാവിലെ കലൂരിലെ വീട്ടിലെത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്തോഷിന്‍റെ സാന്നിധ്യത്തിലായിരിക്കും തെളിവെടുപ്പ്. ഇയാളുടെ കയ്യില്‍ നിന്നും മൂന്ന് കോടി രൂപയുടെ പുരാവസ്തുക്കളാണ് മോന്‍സന്‍ വാങ്ങിയത്.

Similar Posts