< Back
Kerala

Kerala
'എന്തിനുമേതിനും കേന്ദ്രത്തെ പഴിക്കാനെങ്കിൽ കേരളത്തിൽ എന്തിനാണ് വനംവകുപ്പ്?'; പാംപ്ലാനി
|22 Feb 2024 8:43 PM IST
കൽപ്പറ്റയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു പാംപ്ലാനി
കൽപ്പറ്റ: മനുഷ്യ - വന്യജീവി സംഘർഷത്തിൽ സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമെതിരെ ആഞ്ഞടിച്ച് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. എന്തിനുമേതിനും കേന്ദ്രത്തെ പഴിക്കാനാണെങ്കിൽ വനം വകുപ്പ് എന്ന പേരിൽ കേരളത്തിൽ എന്തിനാണൊരു വകുപ്പും മന്ത്രിയെന്നും പാംപ്ലാനി ചോദിച്ചു.
വന്യമൃഗഭീഷണിയിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങൾ അണിനിരന്ന പൊതുസമ്മേളനത്തിൽ മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചിനാനിയേൽ തുടങ്ങിയവരും സംസാരിച്ചു.